Section

malabari-logo-mobile

ഹിന്ദി അറിയില്ലങ്കില്‍ വെബ്‌നാറില്‍ നിന്ന് പുറത്ത് പോകാമെന്ന് തമിഴ്‌നാട്ടിലെ ഡോക്ടര്‍മാരോട് ആയുഷ് സെക്രട്ടറി

HIGHLIGHTS : പ്രതിഷേധവുമായി കനിമൊഴിയും കാര്‍ത്തി ചിദംബരവും ചെന്നൈ : വെബ്‌നാറില്‍ പങ്കെടുക്കവെ ഹിന്ദി അറിയില്ലെങ്ങില്‍ പുറത്തുപോകാന്‍ കേന്ദ്ര ആയുഷ് സക്രട്ടറി ആവി...

പ്രതിഷേധവുമായി കനിമൊഴിയും കാര്‍ത്തി ചിദംബരവും

ചെന്നൈ : വെബ്‌നാറില്‍ പങ്കെടുക്കവെ ഹിന്ദി അറിയില്ലെങ്ങില്‍ പുറത്തുപോകാന്‍ കേന്ദ്ര ആയുഷ് സക്രട്ടറി ആവിശ്യപ്പെട്ടതായി തമിഴ്‌നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരുടെ പരാതി.
ആഗസ്റ്റ് 18 മുതല്‍ 20 വരെ നടന്ന ത്രിദന വെബിനാറിലാണ് വിവാദപരാമര്‍ശമുണ്ടായിരിക്കുന്നത്. 350 ഡോക്ടര്‍മാര്‍ പങ്കെടുത്ത് വെബിനാറില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു. വെബിനാറിലെ മിക്കവാറും സെഷനുകള്‍ ഹിന്ദിയിലായിരുന്നു. അതുകൊണ്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധമുട്ടാണെന്ന് പരാതി പറഞ്ഞ ഡോക്ടര്‍മാരോടാണ് കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ് രാജേഷ് കൊട്ടച്ച താന്‍ ഹിന്ദിയിലെ സംസാരിക്കു… താല്‍പ്പര്യമില്ലാത്തവര്‍ പുറത്ത്‌പോകാമന്നും പറഞ്ഞത്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആവിശ്യപ്പെട്ടപ്പോള്‍ അതിനും തയ്യാറായില്ലെന്നും ഇവര്‍ പറയുന്നു.

sameeksha-malabarinews

സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നവന്നിരിക്കുന്നത്. കേന്ദ്രവൈദ്യ മന്ത്രാലയ സെക്രട്ടറിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ ഈ സക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്നാവിശ്യപ്പെട്ട കനിമൊഴി ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന ഈ സമീപനം എത്ര നാള്‍ സഹിക്കണമെന്നും ട്വീറ്റ് ചെയ്തു.

ഹിന്ദി സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും, ഹിന്ദി അറിയാത്തവര്‍ പുറത്ത് പോകണമെന്ന് ആവിശ്യപ്പെടുകയും ചെയ്യുന്ന ഈ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!