Section

malabari-logo-mobile

രാജ്യത്തിന്റെ പേരുമാറ്റം; പ്രതികരണവുമായി പ്രതിപക്ഷം

HIGHLIGHTS : Changing the name of the country; Opposition with response

ഇന്തോനേഷ്യയില്‍ നടക്കുന്ന 20-ാമത് ആസിയാന്‍ – ഇന്ത്യ ഉച്ചകോടിക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക കുറിപ്പില്‍ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കുമെന്ന ആരോപണം കൂടുതല്‍ ശക്തമായി. ഇത്തരത്തിലുള്ള കുറിപ്പില്‍ സാധാരണ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്തുക.

രാജ്യത്തിന്റെ പേരുമാറ്റം ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എതിര്‍പ്പുകള്‍ ശക്തമാണെങ്കിലും ഇന്ത്യ എന്ന പേരുമാറ്റി ഭാരത് എന്നാക്കി രേഖകളില്‍ ചേര്‍ക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

sameeksha-malabarinews

പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാ സഖ്യം രൂപീകരിച്ചതിനാലാണോ ഇപ്പോഴത്തെ പേര് മാറ്റമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചോദിച്ചു. ഇന്ത്യാ സഖ്യം അതിന്റെ പേര് ഭാരതം എന്ന് മാറ്റിയാല്‍ ഇവര്‍ വീണ്ടും പേര്‍ മാറ്റുമോ എന്നും അദ്ദേഹം പരിഹസിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം നമ്മുടെ രാജ്യത്തെ അറിയുന്നത് ഇന്ത്യ എന്ന പേരിലാണെന്ന് രാജ്യത്തിന്റെ പേര് മാറ്റാന്‍ പെട്ടെന്ന് എന്താണ് ഇവിടെ സംഭവിച്ചതും എന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചോദ്യം.

ഇന്ത്യയെ ഭാരതമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കാന്‍ ബിജെപി ഇതര കക്ഷികള്‍ ഒന്നിക്കുകയും അതിന് ഇന്ത്യ എന്ന് ഉചിതമായി പേരിടുകയും ചെയ്തതിന് ശേഷമാണ് ഈ മാറ്റത്തിനുള്ള ശ്രമം നടക്കുന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ ഇന്ത്യ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും സ്റ്റാലിന്‍ കുറിച്ചു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!