Section

malabari-logo-mobile

കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്ഫോം

HIGHLIGHTS : New platform for KSRTC ticket booking

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്‌ഫോം നിലവില്‍ വന്നു. ചൊവ്വാഴ്ച മുതല്‍ www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. Ente KSRTC Neo O-PRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.

നവീകരിച്ച ബുക്കിങ് സംവിധാനത്തില്‍ ഒന്നിലധികം ബസുകളിലെ ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനവുമുണ്ട്. ബസ് സര്‍വീസ് ആരംഭിച്ചതിന് ശേഷവും സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ പിന്നീട് വരുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ക്ക് ബുക്കിങ് നടത്തുവാന്‍ കഴിയും. ഇത് വഴി യാത്രക്കാര്‍ ബസുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ കാണിക്കും.

sameeksha-malabarinews

ബുക്കിങ് സംബന്ധമായ വിവരങ്ങള്‍ എസ്എംഎസ് സംവിധാനത്തിന് പുറമെ വാട്‌സ്ആപ്പ് വഴിയും ലഭ്യമാകും. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാല്‍ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാര്‍ക്ക് അറിയുവാനും സാധിക്കും. നിലവില്‍ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ബുക്കിങ് https://online.keralartc.com എന്ന സൈറ്റിലാണുണ്ടായിരുന്നത്. ഇത് ഒഴിവാക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!