Section

malabari-logo-mobile

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വിക്ക്‌ ഒരുവര്‍ഷം തടവ്‌

HIGHLIGHTS : ദില്ലി: കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വിക്ക്‌ ഒരു വര്‍ഷം തടവ്‌ ശിക്ഷ. തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചതിന്‌ ഉത്തര്‍പ്രദേശിലെ രാ...

Mukhtar_Abbas_Naqviദില്ലി: കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ്‌ നഖ്‌വിക്ക്‌ ഒരു വര്‍ഷം തടവ്‌ ശിക്ഷ. തെരഞ്ഞെടുപ്പ്‌ ചട്ടം ലംഘിച്ചതിന്‌ ഉത്തര്‍പ്രദേശിലെ രാംപൂര്‍ സെഷന്‍സ്‌ കോടതിയാണ്‌ ശിക്ഷ വിധിച്ചത്‌. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്‌ ഈ വിധി. നഖ്‌വിക്ക്‌ കോടതി ജാമ്യം അനുവദിച്ചു.

തടവുശിക്ഷയ്‌ക്കു പുറമെ 4000 രൂപ പിഴയും വിധിച്ചിട്ടുണ്ട്‌. നഖ്‌വിയെ കൂടാതെ 19 പേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്‌. 2009 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത്‌ രാംപൂരില്‍ നിരോധന ഉത്തരവ്‌ ലംഘിച്ച്‌ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ പ്രകടനം നടത്തിയതിനാണ്‌ കേസ്‌.

sameeksha-malabarinews

വിധി കേള്‍ക്കാനായി കോടതിയിലെത്തിയ നിഖ്‌വിയെ പൊലീസ്‌ കസ്റ്റഡിയിലെടുത്തെങ്കിലും ഉടന്‍ തന്നെ കോടതി ജാമ്യം അവനുവദിക്കുകയായിരുന്നു. ഐപിസി 341, 342, 343 വകുപ്പുകള്‍ പ്രകാരമാണ്‌ കോടതി നഖ്‌വിയെ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!