ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്‌ത യുവാവ്‌ പിടിയില്‍


download (2)കോഴിക്കോട്‌: വീട്ടില്‍ ആളില്ലാത്ത സമയത്ത്‌ ഭാര്യയുടെ ചേച്ചിയെ ബലാത്സംഗം ചെയ്‌ത മൂപ്പത്തിരണ്ടുകാരനെ മെഡിക്കല്‍ കേളേജ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കോഴിക്കോട്‌ കൊമ്മേരിക്കടുത്ത്‌ പൂവുങ്ങല്‍ വിനോദാണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ നഗരത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തുവരികയാണ്‌. ഞായറാഴ്‌ച രാത്രിയിലാണ്‌ സംഭവം നടന്നത്‌.

വീട്ടുകാരെല്ലാവരും ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനത്തിന്‌ പോയ സമയത്ത്‌ ജോലികഴിഞ്ഞ്‌ മടങ്ങിയെത്തിയ ഇയാള്‍ ശാരീരിക വൈകല്യമുള്ള 32 വയസ്സുകാരിയായ ഭാര്യ സഹോദരിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.

നേരത്തെ പിതാവു മരിച്ച ഇവരുടെ ഏക സഹോദരന്‍ ആത്മഹത്യ ചെയ്‌തിരുന്നു. വിനോദായിരുന്നു പിന്നീട്‌ ഈ വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്‌.

ഇയാളെ ഇന്ന്‌ കോഴിക്കോട്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top