Section

malabari-logo-mobile

കലോത്സവത്തിന്റെ മുഖ്യവേദിയില്‍ പാണക്കാട്‌ തങ്ങളുടെ ചിത്രം ഒന്നാമതായത്‌ വിവാദമാകുന്നു.

HIGHLIGHTS : കോഴിക്കോട്‌: 55ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയായ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറുനില പന്തലില്‍ സ്ഥാപിച്ച ...

Untitled-1 copyകോഴിക്കോട്‌: 55ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദിയായ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ആറുനില പന്തലില്‍ സ്ഥാപിച്ച ചിത്രങ്ങളില്‍ ഒന്നാമതായി്‌ മുസ്ലിംലീഗ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ചിത്രം വച്ചത്‌ വിവാദമാകുന്നു. നവോത്ഥാന കലാ സാംസ്‌ക്കാരിക നായകരുടേയും ഭരണകര്‍ത്താക്കളുടെയും ചിത്രങ്ങള്‍ സ്ഥാപിക്കാറുള്ള പന്തലില്‍ എങ്ങിനെയാണ്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ ഒന്നാമനാകുന്നതെന്ന്‌ വിമര്‍ശനമാണ്‌ ഉയര്‍ന്നു വന്നിരിക്കുന്നത്‌.

ശിഹാബ്‌ തങ്ങള്‍ക്ക്‌ പിന്നിലായാണ്‌ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇഎംഎസും അച്യുത മേനോനും കെ കരുണാകരനും ഇ കെ നായനാരും പി കെ വാസുദേവന്‍ നായരുമൊക്കെ. തങ്ങളുടെ ചിത്രത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നതാകട്ടെ മഹാത്മാഗാന്ധിയും നെഹറുവും.

sameeksha-malabarinews

നമ്മെ വിട്ടുപോയ സ്വാതന്ത്ര്യ സമര സേനാനികളും പ്രസിഡന്റുമാരും മുഖ്യമന്ത്രിമാരും എഴുത്തുകാരും സാംസ്‌ക്കാരിക നായകരും അടങ്ങിയവരാണ്‌ ഈ ചിത്രങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. ഒരിക്കലും ജനപ്രതിനിധിപോലും ആകാത്ത കലാ സാഹിത്യ രംഗത്ത്‌ പ്രവര്‍ത്തിക്കാത്ത തങ്ങളെ ആദ്യ സ്ഥാനത്തു തന്നെ നിര്‍ത്തിയതിത്‌ വിദ്യഭ്യാസമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലാണെന്ന്‌ ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഭരണ തലത്തിലെ ശക്തി കാണിക്കുന്നതിനുവേണ്ടി നടത്തുന്ന ഇത്തരം പ്രകടന പരതകള്‍ പ്രതിലോമകരമായ തരത്തില്‍ വായിക്കപ്പെടുമെന്ന്‌ ഭരണതലത്തിലുള്ളവരെങ്കിലും ശ്രദ്ധിക്കുന്നത്‌ നന്ന്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!