Section

malabari-logo-mobile

ഐഎസില്‍ ചേര്‍ന്ന നിമിഷയടക്കമുള്ളവരെ സ്വീകരിക്കില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍

HIGHLIGHTS : ദില്ലി: ഐഎസില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന്‌ ഇന്ത്യ. ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ്‌ വിദേശകാര്യവകു...

ദില്ലി: ഐഎസില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന്‌ ഇന്ത്യ. ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ്‌ വിദേശകാര്യവകുപ്പ്‌ നിരാകരിച്ചതായി റിപ്പോര്‍ട്ട്‌. അഫ്‌ഗാന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനയും ഇക്കാര്യത്തില്‍ ഇന്ത്യ തള്ളിയതായാണ്‌ വിവരം.

അയിഷയെന്ന സോണിയാ സെബാസറ്റിയന്‍, റാഫേലോ,മെറിന്‍ ജേക്കബ്‌, ഫാത്തിമ എന്ന നിമിഷ എന്നീ നാലു വനിതകളുടെ കാര്യത്തിലാണ്‌ ഇന്ത്യ നിഷേധക്കുറിപ്പ്‌ ഇറക്കിയത്‌. ഇവര്‍ക്കൊപ്പം രണ്ട്‌ ഇന്ത്യന്‍ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്‌. കുട്ടികള്‍ക്കൊപ്പം അഫ്‌ഗാന്‍ ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക്‌ തന്നെ മടക്കി അയക്കാന്‍ അഫ്‌ഗാന്‍ ശ്രമിക്കുന്നുണ്ട്‌.

sameeksha-malabarinews

2019 ഡിസംബറിലാണ്‌ ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്‌. ഇവരെ കാബൂളിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!