Section

malabari-logo-mobile

അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കണം

HIGHLIGHTS : കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ അനര്‍ഹമായി  മുന്‍ഗണനാ (മഞ്ഞ, ചുവപ്പ്)  റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസ...

കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ അനര്‍ഹമായി  മുന്‍ഗണനാ (മഞ്ഞ, ചുവപ്പ്)  റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ tsokondotty@gmail.com ലും നല്‍കാം. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ /പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ /സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവര്‍, സ്വന്തമായി നാലുചക്രവാഹനമുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ സ്വന്തമായി കൈവശമുള്ളവര്‍, ആയിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകളുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, മാസവരുമാനം 25,000 രൂപയിലധികമുള്ളവര്‍ എന്നിവ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരല്ല. ഇത്തരക്കാര്‍ മുന്‍ഗണനാ കാര്‍ഡ് കൈവശമുണ്ടെങ്കില്‍ മുന്‍ഗണനേതര കാര്‍ഡാക്കി മാറ്റണം.

sameeksha-malabarinews

അനര്‍ഹമായ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തിയാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്റെ വിപണി വിലയും പിഴയും ഈടാക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!