Section

malabari-logo-mobile

ഭൂദാനത്ത് ജാഗ്രതാ നിര്‍ദേശം

HIGHLIGHTS : Caution in Bhutanam

എടക്കര: കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ കനത്ത മഴ തുടരുന്നു. പോത്ത്കല്ല് ഭൂദാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

എടക്കര മുപ്പിനി പാലത്തിന് മുകളില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. വ്യാഴാഴ്ച പകല്‍ മൂന്നോടെയാണ് പോത്ത്കല്ല് പഞ്ചായത്തിലെ ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത്. ഭൂദാനത്ത് മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി.

sameeksha-malabarinews

കേരള -തമിഴ്‌നാട് അതിര്‍ത്തിയിലും മഴ തുടരുകയാണ്. പുന്നപ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് മുപ്പിനി പാലത്തിന് മുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് പാലത്തിന് മുകളില്‍ വെള്ളം കയറിയത്. തുടര്‍ന്ന് ഇരുകരയിലും കയര്‍ വലിച്ചുകെട്ടി പാലത്തിലെ ഗതാഗതം നിര്‍ത്തിവച്ചു. പലയിടത്തും കൈവരി തകര്‍ന്നതിനാല്‍ അപകട സാധ്യത കൂടുതലാണ്.
പുഴയോരത്തെ കൃഷിയിടങ്ങളും വെള്ളംകയറി നശിച്ചു. നാടുകാണി ചുരത്തിലൂടെ സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങള്‍ക്ക് അതിര്‍ത്തിയില്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയാണ് കടത്തിവിടുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!