Section

malabari-logo-mobile

ഡിജിറ്റല്‍ പഠനസൗകര്യം ഊര്‍ജിതമാക്കും; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം

HIGHLIGHTS : Digital learning facilities will be intensified; Suggestion to Ministers

തിരുവനന്തപുരം: വിദ്യാഭ്യാസ ആവശ്യത്തിന് കുട്ടികള്‍ക്ക് വേണ്ട ഡിജിറ്റല്‍ പഠനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൊല്ലം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആര്‍. സേതുനാഥന്‍ പിള്ളയെ 01-07-2021 മുതല്‍ മൂന്നു വര്‍ഷത്തേയ്ക്ക് പുനര്‍ നിയമിക്കും.

sameeksha-malabarinews

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സില്‍ ഒരു മാനേജിംഗ് ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മലബാര്‍ സിമന്റ്സ് ലിമിറ്റഡ് കമ്പനിയില്‍ ഒഴിഞ്ഞു കിടക്കുന്ന മാനേജീരിയില്‍ വിഭാഗത്തില്‍പ്പെട്ട തസ്തികകള്‍ പുനരുജ്ജീവിപ്പിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു. എം3 ഗ്രേഡില്‍ ചീഫ് കെമിസ്റ്റ്, ചീഫ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ചീഫ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), മാനേജര്‍ (മെറ്റീരിയല്‍സ്), മാനേജര്‍ (പ്രൊഡക്ഷന്‍) എന്നിങ്ങനെ ഓരോ തസ്തികകളിലാണ് നിയമനം നടത്തുക.

എറണാകുളം നഴ്സിംഗ് കോളേജില്‍ 2017 ല്‍ സൃഷ്ടിച്ച ഒമ്പത് നഴ്സിംഗ് തസ്തികകള്‍ റദ്ദ് ചെയ്ത് പകരം ഏഴ് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നഴ്സിംഗ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ ബധിര മൂക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ലാബ് അസിസ്റ്റന്റ് തുടങ്ങി എട്ട് തസ്തികകള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!