ഒളിംപിക്‌സ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകളുമായി ദീപം തെളിയിച്ച് കായികപ്രേമികള്‍

പരപ്പനങ്ങാടി : ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ദീപം തെളിയിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറം ഡിസ്ട്രിക്റ്റ് കരാട്ടെ ഡു അസോസിയേഷന്‍. പൂരപ്പുഴയില്‍ വെച്ചു നടന്ന ചടങ്ങില്‍ മലപ്പുറം ഡിസ്ട്രിക്റ്റ് കരാട്ടെ അസോസിയേഷന്‍ സെക്രട്ടറി കൊക്കയില്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജാഫറലി, താനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പുന്നത്താട്ടില്‍ കൃഷ്ണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

നാട്ടുകാരെയും വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച പരിപാടി പൂര്‍ണ്ണവിജയമായി തീര്‍ന്നു. കോവിഡ് പശ്ചാത്തലത്തിലും രാജ്യത്തിന്റെ താരങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് നാടൊന്നാകെ.

 

Share news
error: Content is protected !!
Scroll to Top