Section

malabari-logo-mobile

കനത്ത മഴ: കൊങ്കണ്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

HIGHLIGHTS : Heavy rains countinues in konkan region, train services gets cancelled

മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ തുടരുന്ന കനത്ത മഴയില്‍ ട്രെയിന്‍ സര്‍വിസുകള്‍ താറുമാറായി. കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ 33 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. 48 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്.

തലസ്ഥാനമായ മുംബൈയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രാഖ്യാപിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ രത്‌നഗിരി, റായാഗഡ് ജില്ലകളിലെ പ്രധാന നദികള്‍ അപകടകരമായ വിധത്തില്‍ കരക്കവിഞ്ഞൊഴുകുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

sameeksha-malabarinews

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദ്ശപ്രകാരം ദേശീയ ദുരന്ത നിവാരണസേന ദുരിതാശ്വാസ- രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ജൂലായ് 21-ന് മുംബൈയില്‍ കനത്ത മഴ ലഭിച്ചു. മുംബൈ നഗരത്തില്‍ 68.72 മില്ലിമീറ്റര്‍ മഴയും കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ 58.24 മില്ലിമീറ്റര്‍ മഴയും ലഭിച്ചതായി ബുഹന്‍മുംബൈ മുന്‍സിപ്പല്‍ കോപ്പറേഷന്‍ അറിയിച്ചു. മാഹാരാഷ്ട്രയിലെ കിഴക്കന്‍ വിദര്‍ഭ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഭണ്ഡാര, ച്ന്ദ്രപൂര്‍ , ഗുഡ്ചിരോലി, യവത്മാല്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഇവിടെ ഒറഢ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!