Section

malabari-logo-mobile

ഏലംകുളത്ത് ഭാര്യയുടെ കൊലപാതകത്തിനു കാരണം;സംശയം; ഭര്‍ത്താവ് അറസ്റ്റില്‍

HIGHLIGHTS : Cause of wife's murder in Elamkulam; Suspicion; Husband arrested

പെരിന്തല്‍മണ്ണ: ഏലംകുളത്ത് ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35)യാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവി അറസ്റ്റുചെയ്തത്. ഏലംകുളം വായനശാലയ്ക്കു സമീപം പൂതൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന(30)യാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. പ്രതിയുടെ ലൈംഗികാവശ്യം ഭാര്യ നിരാകരിച്ചതിലുള്ള വിരോധവും ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.

സംഭവദിവസം രാത്രി ഭക്ഷണശേഷം നാലരവയസ്സുള്ള മകളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഇരുവരും. ഇതിനിടയില്‍ റഫീഖ് ലൈംഗികാവശ്യം ഉന്നയിച്ചു. ഫഹ്ന നിരാകരിച്ചു. ഇതിന്റെ വിരോധത്താല്‍ ഫഹ്നയുടെ കാലുകളും കൈകളും തുണികള്‍കൊണ്ട് കൂട്ടിക്കെട്ടി ജനലിലേക്ക് കെട്ടി. കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയും വായില്‍ തുണിതിരുകിയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

sameeksha-malabarinews

ഫഹ്നയും റഫീഖും കിടന്ന മുറിയില്‍നിന്ന് ബഹളം കേട്ട് അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ ഉമ്മ നബീസ എഴുന്നേറ്റുവന്നു നോക്കിയപ്പോള്‍ കിടപ്പുമുറിയുടെയും വി ടിന്റെയും വാതിലുകള്‍ തുറന്നുകി ടക്കുന്നതായും റഫീഖ് ഓടിപ്പോ കുന്നതായും കണ്ടു. മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് ഫഹ്നയെ കൈകാലുകള്‍ ജനലിനോടും ബന്ധിച്ച നിലയില്‍ കണ്ടത്.

പ്രതി ഫഹ്ന ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരിയെടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാള്‍ മണ്ണാര്‍ക്കാട്ടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച പോലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ആഭരണങ്ങള്‍ മണ്ണാര്‍ക്കാട്ടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു വ്യക്തമായതോടെ പ്രതിയുമായി പോലീസ് ഞായറാഴ്ച അവിടെയെത്തി കിടപ്പുമുറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.

റഫീഖിനെ വൈദ്യപരിശോധനയ്ക്കുശേഷം പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ ചുമതലയുള്ള തിരൂര്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ എസ്.ഐ. അലി, എ.എസ്.ഐ.മാരായ വിശ്വംഭരന്‍, അനിത, എസ്.സി.പി.ഒ.മാരായ സിന്ധു, രേഖാമോള്‍, ജയേഷ്, ഉല്ലാസ്, സി.പി.ഒ. പ്രവീണ്‍, ഷജീര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!