ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാര്‍ത്ത തെറ്റാണ്;ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെത്തുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി നടന്‍.രാഷ്ട്രീയത്തിലേക്ക് ഞാന്‍ വരുന്നു എന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അത് വ്യാജമാണ്. എന്റെ മുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍ ഇപ്പോള്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണെന്നും അതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമെന്നും താരം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്റെ വസ്തുത എന്താണെന്ന് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണെന്നും രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനമാനം സൂക്ഷിക്കുന്ന ആളാണെന്നും ലാഘവത്തോടെയല്ല രാഷ്ട്രീയത്തെ സമീപിക്കുന്നതെന്നും ഈ കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയതായുമാണ് ഉണ്ണിമുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top