കമിതാക്കളെന്ന് ആരോപിച്ച് യുവാവിനും സഹോദരിക്കും സാമൂഹ്യവിരുദ്ധരുടെ ക്രൂരമര്‍ദ്ധനം

യുവാവിനെയും സഹോദരിയെയും കമിതാക്കളാണെന്ന് ആരോപിച്ച് സാമൂഹ്യവിരുദ്ധര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ധിച്ചു.മധ്യപ്രദേശിലെ ഖാന്ദ്വി ജില്ലയാണ് സംഭവം നടന്നത്. കലാവതി, സഹോദരന്‍ ജ്ഞാന്‍ ലാല്‍ എന്നിവര്‍ക്കാണ് ക്രൂരമായി മര്‍ദ്ധനമേറ്റത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സഹോദരിയെ കാണാനായിരുന്നു സഹോദരന്‍ ഇവിടെ എത്തിയത്. ഇരുവരും മുറ്റത്ത് സംസാരിച്ചിരിക്കെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ധിക്കുകയായിരുന്നത്രെ. യുവതിയുടെ ഭര്‍ത്താവ് ഇവരുടെ സഹോദരനാണ് ഒപ്പമുള്ളതെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞെങ്കിലും ഇതൊന്നും കാര്യമാക്കാതെ ഇവര്‍ മര്‍ദ്ധനം തുടരുകയായിരുന്നത്രെ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഇവരെ മോചിപ്പിച്ചത്.

സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കി. മൂന്ന് പേര്‍ അറസ്റ്റിലായതായാണ് വിവരം.

Share news
error: Content is protected !!
Scroll to Top