തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനായി ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യാശ്രമം നടത്തിയ യുവാവിന് പരിക്കേറ്റു. ചാലക്കുടി പോലീസ് സ്‌റ്റേഷനിലാണ് സംഭവം.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബഹളം വെച്ച ചാലക്കുടി സ്വദേശി ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനില്‍ ഇരിക്കുന്നതിനിടെ ഇറങ്ങി പുറത്തേക്കോടിയ ഇയാള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ കയറുകയും വൈദ്യുതി ലൈനില്‍ പിടിച്ച ഇയാള്‍ ഷോക്കേറ്റ് തെറിച്ച് വീഴുകയുമായിരുന്നു.
സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




