Section

malabari-logo-mobile

എഗ്ഗ് ബജി;റമദാന്‍ സ്‌പെഷ്യല്‍

HIGHLIGHTS : Egg Baji

എഗ്ഗ് ബജി

തയ്യാറാക്കിയത് ഷരീഫതയ്യാറാക്കിയത് ഷരീഫ

sameeksha-malabarinews


ആവശ്യമായ ചേരുവകൾ:-

മുട്ട പുഴുങ്ങിയത്- 4
സവാള ചെറുതായി അരിഞ്ഞത് – 1  
പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മല്ലിയില – ഒരു പിടി
മുളക് പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ഉപ്പ്  – പാകത്തിന്
കടല പൊടി – 1/2 കപ്പ്
അരി പൊടി – 2 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
കാരം പൊടി – 2 നുള്ള്
എണ്ണ – വറുക്കാൻ 

തയ്യാറാക്കുന്ന വിധം:-

പുഴുങ്ങിയ മുട്ട എടുത്ത് പകുതി നീളത്തിൽ മുറിക്കുക. 

ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് വഴറ്റി മസാല തയ്യാറാക്കുക. ഇതിലേക്ക്  അരിഞ്ഞ മല്ലിയിലയും ചേർത്ത് എല്ലാം നന്നായി ചേരുന്നത് വരെ നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക.

കടലപ്പൊടി, അരിപ്പൊടി, 1/2 ടീസ്പൂൺ മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപൊടി, 2 നുള്ള് കാരം എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്‌സ് ചെയ്ത് മാവ് തയ്യാറാക്കുക. 

തയ്യാറാക്കിയ മസാല മുട്ടയുടെ മുകളിൽ നിറച്ച്  മാറ്റി വയ്ക്കുക.

പാനിൽ എണ്ണ ചൂടാക്കുക. ഇനി ഓരോ സ്റ്റഫ് ചെയ്ത മുട്ടയും മെല്ലെ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇടുക. ഇടത്തരം തീയിൽ ബജി ഗോൾഡൻ നിറമാകുന്നത് വരെ വറുക്കുക. 

ചൂടോടെ തക്കാളി കെച്ചപ്പിനൊപ്പം വിളമ്പാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!