കോഴിക്കോട് വന്‍ രാസലഹരി മരുന്ന് വേട്ട;372 ഗ്രാം എംഡിഎംയുമായി 2 പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വന്‍ രാസലഹരിമരുന്ന് വേട്ട. 372 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേര് പിടിയിലായി. പെരുമണ്ണ സ്വദേശിയായ സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിക്കുന്ന സംഘത്തില്‍പെട്ട രണ്ടു പേരാണ് പിടിയിലായത്. കേരളത്തിലേക്ക് കൊണ്ട് വന്ന ഏറ്റവും വലിയ കമേഷ്യന്‍ ക്വാന്റിറ്റി ലഹരി മരുന്നുകളിലൊന്നാണ് ഇപ്പൊള്‍ പിടികൂടിയിരിക്കുന്നത്.

മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പിടിയിലാകുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top