കൊച്ചി: 65 കാരിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിനിടെയെന്ന് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. സംഭവത്തില്‍ വയോധികയുടെ സഹോദരന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വയോധികയുടെ മറ്റു ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്.
പരിക്കുകളോടെ വയോധികയെ ശനിയാഴ്ചയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.പരിക്കുകള്‍ കണ്ടതിനാല്‍ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലില്‍തന്നെ സംശയാസ്പദമായ രീതിയില്‍ പെരുമാറിയ സഹോദരന്റെ മകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകത്തിനു മുന്നേ പീഡനം നടന്നതായി വ്യക്തമായി. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




