HIGHLIGHTS : Calicut University Hostel Violence: 4 Arrested
കാലിക്കറ്റ് സര്‍വകലാശാലാ മെന്‍സ് ഹോസ്റ്റല്‍ അടിച്ചുതകര്‍ക്കുകയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍.
കായിക വിഭാഗം വിദ്യാര്‍ഥികളായ തൃശൂര്‍ കാണാട്ടുകര നന്ദനം ഹൗസില്‍ അരവിന്ദ് മേനോന്‍ (23). വയനാട് പടിഞ്ഞാറത്തറ കൈമലയില്‍ അക്ഷയ്്(23) പരപ്പനങ്ങാടി ചെട്ടിപ്പടി കൊട്ടയില്‍ വീട്ടില്‍ അതുല്‍ (2), അരീക്കോട് മൈത്ര പുതിയേക്കല്‍ ഹൗസില്‍ അന്‍ഷാദ് (3) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ്അറസ്റ്റ്ചെയ്തത്.

ബുധനാഴ്ച രാത്രിയാണ് മെന്‍സ് ഹോസ്റ്റലില്‍ ഒരുവിഭാഗം കായിക വിദ്യാര്‍ഥി കള്‍ മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്. ഡിഎസ് യുചെയര്‍മാന്‍ സ്‌നേഹില്‍ ഉള്‍പ്പെടെ 15 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞാണ് അക്രമികള്‍ മെന്‍സ് ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയത്. 15ഓളം എസ്എഫ്‌ഐ പ്രവര്‍ത്ത ത്. ലഹരി ഉപയോഗത്തിനെതിെര സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്നാ ണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അറസ്റ്റിലായ നാലുപേരെയും പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു