Section

malabari-logo-mobile

താനൂരില്‍ ഓട്ടിസം പാര്‍ക്ക്; 70 ലക്ഷം രൂപയുടെ ഭരണാനുമതി

HIGHLIGHTS : Autism Park in Tanur; 70 lakh administrative permission

താനൂര്‍ ജി.എല്‍.പി സ്‌കൂളില്‍ ഓട്ടിസം പാര്‍ക്ക് സ്ഥാപിക്കുവാനായി 70 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഓട്ടിസം പാര്‍ക്ക്.

വാദ്യാഭ്യാസം ആശയ വിനിമയം പെരുമാറ്റ പ്രശ്‌നങ്ങള്‍ ഫിസിയോ തെറാപ്പി എന്നിവയില്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഈ പരിപാടി കൊണ്ടുദ്ദേശിക്കുന്നത്
ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിക്കുക
ഓരോ കുട്ടിയേയും അവന്റെ തനതായ ആവശ്യത്തെ ആശ്രയിച്ച് വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്യുക, ഈ കുട്ടികളെ പഠന പ്രക്രിയകളില്‍ ഉള്‍പ്പെടുത്തുന്നതിന് അദ്ധ്യാപകര്‍ക്ക് പിന്തുണ നല്‍കുക എന്നിവ ഓട്ടിസം പാര്‍ക്കിന്റെ ലക്ഷ്യങ്ങളാണ്

sameeksha-malabarinews

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് ഓട്ടിസം പാര്‍ക്കിന്റെ നിര്‍വ്വഹണച്ചുമതല. യാത്രാസൗകര്യവും പാര്‍ക്ക് നിര്‍മ്മിക്കാനുള്ള മറ്റ് ഭൗതിക സാഹചര്യങ്ങളുമുള്ള താനൂര്‍ ജി എല്‍ പി സ്‌കൂളില്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കാനാവുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!