HIGHLIGHTS : Malappuram Doordarshan march was conducted under the leadership of Kerala Pravasi Sangam Malappuram District Committee.
മലപ്പുറം: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ദൂരദര്‍ശന്‍ മാര്‍ച്ച് നടത്തി.
മാര്‍ച്ച് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ പി ലില്ലിസ് ഉല്‍ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് സി പി റസാഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കൃഷ്ണദാസ് സംസാരിച്ചു, ജില്ലാ സെക്രട്ടറി റൗഫ് വി കെ സ്വാഗതവും ജില്ലാ ട്രഷറര്‍ ദിലീപ് നന്ദിയുംപറഞ്ഞു.
അവധിക്കാലത്തെ വലിയ കമ്പനികളുടെ ആകാശ കൊള്ള അവസാനിപ്പിക്കുക, എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയ ഷെഡ്യൂളുകള്‍പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു