Section

malabari-logo-mobile

ബിഎസ്എന്‍എല്ലിന്റെ എക്‌സ്‌ചേഞ്ചും ടവറും റിലയന്‍സിന് തീറെഴുതുന്നു.

HIGHLIGHTS : ദില്ലി: ഇന്ത്യന്‍ പൊതുമേഖല ടെലിഫോണ്‍ സേവന ദാതകളായ ബിഎസ്എന്‍എല്ലിന്റെ ടവറും ടെലഫോണ്‍ എക്‌സേഞ്ചും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ റിലയന്‍സിനുകൂട...

bsnla and relianceദില്ലി: ഇന്ത്യന്‍ പൊതുമേഖല ടെലിഫോണ്‍ സേവന ദാതകളായ ബിഎസ്എന്‍എല്ലിന്റെ ടവറും ടെലഫോണ്‍ എക്‌സേഞ്ചും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ റിലയന്‍സിനുകൂടി നല്‍കുന്നു. ഇതിനായി ബിഎസ്എന്‍എല്‍ റിലയന്‍സുമായി പങ്കാളിത്ത കരാര്‍ ഒപ്പിട്ടു.

ദില്ലിയിലും മഹാരാഷ്ട്രിയിലും ഒഴികെയുള്ള സംസ്ഥാനങ്ങളിലെ എക്‌സ്‌ചേഞ്ചുകള്‍ ,ടവറുകള്‍, ആന്റിനകള്‍, ഡിടിഎസ്, റിമോര്‍ട്ട് റേഡിയോ ഹെഡ്‌സ്, ഫീഡര്‍ കേബിളുകള്‍, ഔട്ട് ഡോര്‍ യൂണിറ്റുകള്‍ എന്നിവയാണ് റിലയന്‍സുമായി പങ്കിടുന്നത്.

sameeksha-malabarinews

പതിനഞ്ച് വര്‍ഷത്തേക്കാണ് ഇരുകമ്പനികളുമായുള്ള കരാര്‍. ഇതില്‍ ഏഴുവര്‍ഷം ലോക്കിങ് പിരിഡാണ്. ഈ കാലയളവില്‍ ഇരുകക്ഷികള്‍ക്കും കരാറില്‍ പിന്‍വാങ്ങാനാവില്ല. കരാറിലെ പല വ്യവസ്ഥകളും ഒറ്റനോട്ടത്തില്‍ തന്നെ റിലയന്‍സിന് ഏറെ സൗജന്യങ്ങള്‍ നല്‍കുന്നതാണെന്ന് കാണാം. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തല്‍ അറ്റകുറ്റ പണികള്‍, പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ ടവര്‍ സ്ഥാപിക്കല്‍ എന്നിവ ബിഎസ്എന്‍എല്ലിന്റെ ഉത്തരവാദിത്വമാകുന്നു.

വയര്‍ലെസ്സ് ഉപകരണങ്ങള്‍ സ്ഥാപിക്കാനും റിലയന്‍സിന് ഉത്തരവാദിത്വമുണ്ട്. കരാര്‍ പ്രകാരം ഒരു കേന്ദ്രത്തില്‍ റിലയന്‍സിന് സൗകര്യമേര്‍പ്പെടുത്താന്‍ 90 ദിവസമാണ് ബിഎസ്എന്‍എല്ലിന് ന്ല്‍കിയിട്ടുള്ളത്. ഈ സമയപരിധി പാലിച്ചിട്ടില്ലെങ്കില്‍ ഓരോമാസവും ബിഎസ്എന്‍എല്‍ ആയിരം രൂപ വെച്ച് റിലയന്‍സിന് പിഴനല്‍കണം. ടവറുകളില്‍ വൈദ്യുതി പ്രസരണത്തിന് പിഴവു വന്നാല്‍ മണിക്കൂറിന് 100 രൂപ വീതം റിലയന്‍സിന് ഇളവു നല്‍കണം. ടവറുകള്‍ ഉപയോഗിക്കുന്നതിന് തറനിര്പപിലുള്ളവയ്ക്ക് 35,000 രൂപയും കെട്ടിടങ്ങള്‍ക്ക് മുകളിലുള്ളവയ്ക്ക് 21,000 രൂപയും നല്‍കിയാല്‍ മതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!