Section

malabari-logo-mobile

ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് ബ്രസീലിലേക്ക്

HIGHLIGHTS : ദില്ലി: ബ്രിക്‌സ് രാജ്യങ്ങളുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലേക്ക് . ബ്രിക്്‌സ് രാഷ്ട്രത്ത...

images (2)ദില്ലി: ബ്രിക്‌സ് രാജ്യങ്ങളുടെ ആറാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിലേക്ക് . ബ്രിക്്‌സ് രാഷ്ട്രത്തലവന്‍മാരുമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മോദി ആദ്യമായി പങ്കെടുക്കുന്ന ബഹുരാഷ്ട്ര പരിപാടിയാണിത്.

സമ്മേളനത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പരിഷ്‌ക്കരണവും ബ്രിക്‌സ് രാഷ്ട്രങ്ങളുടെ കീഴില്‍ വികസന ബാങ്ക് രൂപീകരിക്കുന്നതും ചര്‍ച്ച ചെയ്യും. ചൈനീസ് പ്രസിഡന്റ് സീജിന്‍പിങുമായുള്ള കൂടിക്കാഴ്ചയില്‍ അരുണാചല്‍ ഭൂപട വിവാദം ഉള്‍പ്പെടെ അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.

sameeksha-malabarinews

വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദൊവാന്‍, വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!