Section

malabari-logo-mobile

അനധികൃത ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹരിത ട്രൈബ്യൂണ്‍

HIGHLIGHTS : ചെന്നൈ: പാരിസ്ഥിതിക അനുമതിയില്ലാതെ അനധികൃമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്വാറികളും പാറമടകളും മണല്‍ ഖനനത്തിന്റെയും ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ...

QUARRY_COLLAPSE_1527720gചെന്നൈ: പാരിസ്ഥിതിക അനുമതിയില്ലാതെ അനധികൃമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്വാറികളും പാറമടകളും മണല്‍ ഖനനത്തിന്റെയും ലൈസന്‍സ് റദ്ദാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. കൂടാതെ പരിസ്ഥിതി അനുമതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഇല്ലാതെ പുതിയ ഖനന ലൈസന്‍സ് നല്‍കരുതെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതോടുകൂടി സംസ്ഥാനത്തെ 2400 ഓളം ക്വാറികളും അടച്ചുപൂട്ടേണ്ടിവരും.

കൂടാതെ സംസ്ഥാനത്തെ അനധികൃത പാറമടകളുടെ ലൈസന്‍സ് റദ്ദാക്കണം. കോടതി വിധിക്ക് വിരുദ്ധമായി ഖനനത്തിന് ലൈസന്‍സ് അനുവദിച്ചിരുന്നോയെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത മണല്‍ ഖനനവും അനുവദിക്കരുതെന്നും പുതിയ ലൈസന്‍സ് കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!