Section

malabari-logo-mobile

ലൂസേഴ്‌സ് ഫൈനലിലും ബ്രസീല്‍ മുട്ടുമടക്കി

HIGHLIGHTS : ലൂസേഴ്‌സ് ഫൈനലിലും ബ്രസീലിനു തോല്‍വി. ബ്രസീലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹോളണ്ട് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജര്‍മ്മിനിയോ...

Untitled-1 copyലൂസേഴ്‌സ് ഫൈനലിലും ബ്രസീലിനു തോല്‍വി. ബ്രസീലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹോളണ്ട് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജര്‍മ്മിനിയോടേറ്റ വന്‍ തോല്‍വിയില്‍ നിന്ന് മുക്തരാകാഞ്ഞ ബ്രസീല്‍ വീണ്ടും പരാജയമേറ്റുവാങ്ങുകയായിരുന്നു.

വന്‍തോല്‍വിയുടെ പാപഭാരങ്ങള്‍ കഴുകി മാനം കാക്കാനിറങ്ങിയ മഞ്ഞപ്പടയെ വീണ്ടും ഡച്ച് കപ്പിത്താന്‍മാര്‍ 3 വട്ടം കൂടി തോല്‍പ്പിക്കുകയായിരുന്നു. നെയ്മറിനെ സാക്ഷിയാക്കി ലൂഴ്‌സേഴ്‌സ് ഫൈനലില്‍ പന്ത് തട്ടാനിറങ്ങിയ സെലോക്കികള്‍ക്ക് ചുവടുറക്കും മുന്‍പേ അടിതെറ്റി. മൂന്നാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിലേക്ക് പന്തുമായി പാഞ്ഞെത്തിയ ആര്യന്‍ റോബനെ തിയോഗോ സില്‍വ വിലിച്ചിട്ടതിന് ഹോളണ്ടിന് പെനാല്‍റ്റി. കിക്കെടുത്ത റോബിന്‍ വാന്‍പേഴ്‌സി ഡച്ച്കാര്‍ക്ക് ലീഡ് സമ്മാനിച്ചു.

sameeksha-malabarinews

ഇതിനെതിരെ പ്രത്യാക്രമണം നടത്തിയ കനാറികള്‍ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഒസ്‌കാറും മൈക്കണും അദ്ധ്വാനിച്ച് കളിച്ചെങ്കിലും മുനയൊടിഞ്ഞ മുന്നേറ്റങ്ങള്‍ ഡച്ച് പ്രതിരോധ നിരക്കാര്‍ അടിച്ചകറ്റി. ഇതിനിടെ ബ്രസീലിയന്‍ പ്രതിരോധ നിരയിലെ വിള്ളല്‍ അടഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഡാലി ബ്ലിന്റിലൂടെ ഹോളണ്ട് രണ്ടാം ഗോള്‍ കണ്ടെത്തി. കളി അധിക സമയത്തേക്ക് നീങ്ങവേ ഇഞ്ച്വറി ടൈമില്‍ കാനറികളുടെ നെഞ്ചില്‍ അവസാന ആണിയുമടിച്ചുകൊണ്ട് ജൊര്‍ഗീന്യോ വിയ്‌നാള്‍ഡത്തിന്റെ ബൂട്ടില്‍ നിന്ന് മൂന്നാം ഗോള്‍ പിറന്നു. തുടര്‍ച്ചയായ തോല്‍വികള്‍ ബ്രസീലിയന്‍ ഫുട്‌ബോളില്‍ പുതിയ പ്രതിസന്ധികള്‍ക്കും വഴിവെച്ചിരിക്കുകയാണ്. അതേസമയം മൂന്ന് തവണ റണ്ണറപ്പുകളായ ഹോളണ്ട് ഇതാദ്യമായാണ് ലോകകപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!