Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സർവകലാശാലയിൽ ഫിസിയോതെറാപ്പി സെന്റർ

HIGHLIGHTS : Calicut University News; Physiotherapy Center at the University

സർവകലാശാലയിൽ ഫിസിയോതെറാപ്പി സെന്റർ

കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിന്റെ കീഴിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഫിസിയോതെറാപ്പി സെന്റർ ആരംഭിക്കുന്നു. സർവകലാശാലാ കായികതാരങ്ങൾ, വിദ്യാർത്ഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് സേവനം ലഭ്യമാകും. സർവകലാശാലാ കായികതാരങ്ങൾക്ക് തീർത്തും സൗജന്യമായും വിദ്യാർത്ഥികൾക്ക് 20/- രൂപ, ഗവേഷക വിദ്യാർത്ഥികൾക്ക് 30/- രൂപ, ജീവനക്കാർക്ക് 50/- രൂപ, പൊതുജനങ്ങൾക്ക് 100/- രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. സെന്ററിന്റെ ഉദ്ഘാടനം മെയ് രണ്ടിന് രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് നിർവഹിക്കും. കായിക പഠനവകുപ്പിന്റെ പുതിയ കെട്ടിട സമുച്ചയത്തിലാണ് സെന്റർ പ്രവർത്തിക്കുക. ടെൻസ്, ഐ.എഫ്.ടി., അൾട്രാ സൗണ്ട് തെറാപ്പി, എക്സർസൈസ് തെറാപ്പി തുടങ്ങിയ സേവനങ്ങൾ സെന്ററിൽ ലഭ്യമാകും. പേശികൾ, അസ്ഥികൾ മുതലായവയുടെ പരിക്കുകൾ സ്പോർട്സ് ഇഞ്ചുറികൾ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ഡോ. ഡെന്നി ഡേവിഡിന്റെ നേതൃത്വത്തിലാണ് ചികിത്സ.

sameeksha-malabarinews

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠന വകുപ്പിൽ പി.എച്ച്.ഡി. മാത്തമാറ്റിക്സ് പ്രവേശനം (Any time registration) നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി നേരത്തെ അപേക്ഷ സമർപ്പിച്ച ശേഷം ഇ-മെയിൽ വഴി അറിയിപ്പ് ലഭിച്ചവർക്കായി മെയ് രണ്ടിന് രാവിലെ 10.30-ന് അഭിമുഖം നടത്തും. അർഹരായവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പഠന വകുപ്പിൽ ഹാജരാകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!