25 സ്ത്രീകളെ സദാചാരപോലീസ് വെടിവെച്ചുകൊന്നു

Untitled-1 copyബാഗ്ദാദ് : തോക്ക് ധാരികളായ ഒരു സംഘം ബാഗ്ദാദിലെ ഒരു വേശ്യാലയത്തില്‍ കയറി 25 സ്ത്രീകളെ വെടിവെച്ചുകൊന്നു.എട്ടു പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ബാഗ്ദാദിലെ സയനയിലാണ് സംഭവം നടന്നത്.

സയലന്‍സര്‍ ഘടിപ്പിച്ച തോക്കുപയോഗിച്ചാണ് മതസദാചാരപോലീസ് ചമഞ്ഞെത്തിയവര്‍ വെടിവെച്ചത്. രണ്ടു കെട്ടടത്തിലായിട്ടാണ് വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ഇരു കെട്ടിടങ്ങളിലും ഒരേ സമയത്താണ് ആക്രമണമുണ്ടായത് ഒളിച്ചരിക്കാന്‍ ശ്രമിച്ച സ്ത്രീകളി പിടികൂടി വെടിവെക്കുകയായിരുന്നത്രെ. വേശ്യകളുടെ വിധി ഇതായിരിക്കുമെന്ന് അക്രമികള്‍ എഴുതിവെച്ചിട്ടുണ്ട്. വെടിവെപ്പില്‍ ആറു പുരഷന്‍മാര്‍ക്കും പരിക്കേറ്റി്ട്ടുണ്ട്.

സൈന്യവും വിമതരും തമ്മ്ിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്ന ഇറാഖില്‍ നടന്ന ഈ ആക്രമണം ആളുകളെ ഞെട്ടിച്ചു

Share news
error: Content is protected !!
Scroll to Top