മൂന്നാര്‍ : കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനെ ബസ്സിലിട്ട് മറ്റുയാത്രക്കാരുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്നും ശനിയാഴച് രാത്രി പന്ത്രണ്ട് മണിയോടെ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടില്‍ നിന്നും മുന്നാറിലേക്കള്ള കെഎസ്ആര്‍ടിസി ബസ്സ് മറയുുരിനടുത്തെ ലക്കം വെള്ളച്ചാട്ടത്തിനടുത്തെത്തയപ്പോഴാണ് സംബവം നടന്നത്. മാട്ടുപ്പെട്ടിയിലെ ഇന്‍ഡോ-സ്വിസ് പ്രൊജക്്ടില്‍ ഡ്രൈവറായ സുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ മറയൂര്‍ മാച്ചിവയല്‍ സ്വദേശി വടിവേലുമാണ് കൊലപാതകം നടത്തിയത്. ഇയാള്‍ കെഎസ്ആര്‍ടി ബസ്സിനെ പിന്‍തുടര്‍ന്ന് വന്ന് ബസ്സിന് ബൈക്കമായി വിലങ്ങിട്ട്. ബസ്സില്‍ കയറി ഉറങ്ങുകയായിരുന്നസുബ്രഹമണ്യത്തെ വെട്ടിക്കൊല്ലുകയായിരുന്നു. ബസ്സിന് പുറത്തേക്കും വലിച്ചിറക്കി വെട്ടി. യാത്രക്കാര്‍ പാതി മയക്കത്തിലായതിനാല്‍ എന്താണ് നടക്കുന്നതെന്ന് പലര്‍ക്കും മനസ്സിലായില്ല. വടിവേലുവാകട്ടെ കൊല നടത്തിയശേഷം ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.പിന്നീട് പോലീസ് വടിവേലുവിനെ അറസ്റ്റ് ചേയ്തു.
ഉടുമ്പുഞ്ചോല മുതല്‍ മറയൂര്‍ വരെ വടിവേലുവും ഭാര്യയും ഈ ബസ്സില്‍ യാത്രചെയ്തതായി വിവരമുണ്ട്.




