ചരിത്രം മറിച്ചിട്ടു; സ്വര്‍ണ്ണകപ്പ് ജര്‍മ്മനിക്ക്

Untitled-1 copyലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പില്‍ യൂറോപ്യന്‍മാര്‍ ജയിക്കില്ലെന്ന പതിവ് മന്ത്രങ്ങള്‍ മായ്ച്ച് കളഞ്ഞ് ജര്‍മ്മനിയുടെ ചരിത്ര വിജയം. കളിയുടെ 110 മിനിറ്റിലും പ്രതിരോധകോട്ടയുണ്ടാക്കി ജര്‍മ്മന്‍ മുന്നേറ്റത്തെ തടഞ്ഞ അര്‍ജന്റീനക്കാരുടെ കണ്ണും, മനസ്സും തെറ്റിയ അര്‍ദ്ധനിമിഷത്തില്‍ നെഞ്ചിലേറ്റിയ പന്ത് കാല് കൊണ്ട് മാന്ത്രികം കാണിച്ച് മരിയോ ഗോഡ്‌സെ അര്‍ജന്റീനിയന്‍ മനസ്സിലേക്ക് വെടിയുണ്ട പായിച്ചപ്പോള്‍ അവര്‍ അര്‍ഹിച്ചത് നേടി. നാലാം തവണകൂടി ജര്‍മ്മനി ലോക കാല്‍പന്ത് കളിയുടെ നെറുകയില്‍.

മെസ്സി എന്ന മിശ#ിഹ തങ്ങളെ രക്ഷിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന കോടികണക്കിന് വരുന്ന അര്‍ജന്റീനിയന്‍ ആരാധകരുടെ തേങ്ങലുകള്‍ ഗാലറിയില്‍ നിന്ന് പുറത്തേക്ക് പടരുമ്പോള്‍ ജര്‍മ്മനിയുടെ ആരാധകര്‍ മാത്രമല്ല ക്ലാസിക് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരും ഉറക്കെ പറഞ്ഞു വെല്‍ഡന്‍ ജര്‍മ്മനി.

കളിക്കളം നിറഞ്ഞ് ജര്‍മ്മനി കളിച്ചപ്പോഴും മികച്ച തുറന്ന ഗോളവസരങ്ങള്‍ ലഭിച്ചത് അര്‍ജന്റീനക്കായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ഒരു മൈനസ് ഹെഡ്ഡറില്‍ നിന്ന് ലഭിച്ച പന്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ പോസ്റ്റിന് ഇരുപതടി അകലെ നിന്ന് ഹിഗ്വയ്ന്‍ പുറത്തേക്ക് അടിച്ച് കളഞ്ഞത് അവിശ്വസനീയമായിരുന്നു.

നാല്‍പതാം മിനിറ്റില്‍ മെസ്സി തൊട്ടുമുമ്പില്‍ എത്തിയെങ്കിലും ബോട്ടെങ് അത് സമര്‍ത്ഥമായി രക്ഷപ്പെടുത്തി. 35 ാം മിനിറ്റിലും ഇത്തരത്തില്‍ മെസ്സിക്ക് ഒരവസരം ലഭിച്ചെങ്കിലും ജര്‍മ്മന്‍ പ്രതിരോധം വിലങ്ങ്തടിയാകുകയായിരുന്നു. 46 ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഏറ്റവും വലിയ മിസ്. 74 ാം മിനിറ്റിലും ഇത്തരത്തില്‍ മെസിയുടെ കാലില്‍ നിന്ന് ഒരു പന്ത് പാഴായി പോകുന്നതും ഞെട്ടലോടെയാണ് ആരാധകര്‍ കണ്ടത്. എക്‌സ്ട്രാ ടൈമില്‍ ഗോഡ്‌സെയുടെ ഗോള്‍ വഴങ്ങി കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ജര്‍മ്മന്‍ ബോക്‌സിന് പുറത്ത് നിന്ന് അര്‍ജന്റീനക്ക് ഒരു ഫ്രീകിക്ക് ലഭിച്ചപ്പോള്‍ എല്ലാവരും മറ്റൊരു മെസ്സി മാജിക് പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഇത് അര്‍ജന്റീനയുടെ ദിനങ്ങളല്ലെന്ന് കാണിച്ചുകൊണ് പന്ത് പുറത്തേക്ക് പറക്കുന്നതായിരുന്നു. 91 ാം ജര്‍മ്മനി ഗോളിനടുത്തെത്തിയിരുന്നു. ക്രൂസിന്റെ കോര്‍ണര്‍ ഹൊവീഡ്‌സ് കുത്തിയിട്ടെങ്കിലും പന്ത് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

ഗോള്‍ഡണ്‍ ഗോള്‍ പുരസ്‌കാരം സ്വന്തമാക്കിയ ലയണല്‍ മെസ്സിക്ക് തല കുനിക്കേണ്ടതില്ല. മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടത് ജര്‍മ്മനിയുടെ മാന്വല്‍ ന്യൂയറാണ്.

Share news
error: Content is protected !!
Scroll to Top