Section

malabari-logo-mobile

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

HIGHLIGHTS : ദില്ലി: ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ അധികാരത്തിലേറി 3 മാസങ്ങള്‍ പിന്നിടുന്ന ബിജെപിക്ക് തിരിച്ചടി. 27 സിറ്റിംഗ് സീറ്റില്...

MODEL 2 copyദില്ലി: ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ അധികാരത്തിലേറി 3 മാസങ്ങള്‍ പിന്നിടുന്ന ബിജെപിക്ക് തിരിച്ചടി. 27 സിറ്റിംഗ് സീറ്റില്‍ 13 ഇടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ്. ഗുജറാത്തിലും, ഉത്തര്‍പ്രദേശിലും ബിജെപി സിറ്റിംഗ് സീറ്റുകളില്‍ പിന്നിലാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനും, ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്കുമാണ് നേട്ടം. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സ് മുന്നിട്ട് നില്‍ക്കുന്നു. മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ്സ് ലീഡ് ചെയ്യുമ്പോള്‍ ഒരിടത്ത് മാത്രമാണ് ബി ജെ പിക്ക് ലീഡ്.

ലോക്‌സഭാസീറ്റുകളില്‍ വഡോദരയില്‍ ബിജെപിയും, മെയിന്‍കുരിയില്‍ സമാജ് വാദി പാര്‍ട്ടിയും, മേദക്കില്‍ ടി ഡി പിയും മുന്നിട്ട് നില്‍ക്കുന്നു. മണി നഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് പട്ടേല്‍ വിജയിച്ചു. ബംഗാളില്‍ സി പി എം നാലാം സ്ഥാനത്താണ്. ത്രിപുരയിലെ 3 സീറ്റ് സിപിഎം നിലനിര്‍ത്തി. പ്രഭാത് ചൗധരിയാണ് 15,971 വോട്ടിന് വിജയിച്ചത്. വഡോദര ലോക്‌സഭ മണ്ഡലത്തില്‍ ബിജെപിക്ക് വിജയം. വഡോദര ഡെപ്യൂട്ടി മേയര്‍ രഞ്ജന്‍ ബന്‍ ഭട്ടയാണ് വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി എം പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തില്‍ 2 സീറ്റുകള്‍ കോണ്‍ഗ്രസ്സ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തു.

sameeksha-malabarinews

ആകെ 33 മണ്ഡലങ്ങളില്‍ 13 ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. തൊട്ടു പിന്നാലെ അഞ്ചിടത്ത് കോണ്‍ഗ്രസ്സും, പതിനാലിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. ഇനിയുള്ള മണിക്കൂറുകളില്‍ ലീഡ് നിലകള്‍ മാറി മറയാനുള്ള സാധ്യതയുണ്ട്. 10 സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കും 3 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!