ഖുര്‍ആന്‍ കഥകള്‍ പ്രകാശനം ചെയ്തു

Quran Kathagal 1ദോഹ. സമീക്ഷ പിക്‌ചേര്‍സിന്റെ ബാനറില്‍ നന്മ വിഷ്യല്‍ മീഡിയക്ക് വേണ്ടി ബന്ന ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ ഖുര്‍ആന്‍ കഥകള്‍ എന്ന ആനിമേഷന്‍ സിനിമയുടെ ഖത്തറിലെ പ്രകാശനം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്നു.

ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എല്‍. ഹാഷിം ഹാജിക്ക് ആദ്യ സി. ഡി. നല്‍കി. ലോജിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.വി. എച്ച്. യൂസുഫാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

പ്രശസ്ത അറബ് മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ അഹ് മദ് ബഹ്ജത്തിന്റെ ഗ്രന്ഥത്തെ അധികരിച്ച് റഹ്മാന്‍ മുന്നുരാണ് ആനിമേഷന്‍ ചിത്രത്തിന് സംഭാഷണമൊരുക്കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top