Section

malabari-logo-mobile

വൈദ്യുതി മോഷണം; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം;ഋഷിരാജ്‌സിംഗ്

HIGHLIGHTS : കോഴിക്കോട്: വൈദ്യുതി മോഷണത്തിനെതിരെ ശക്തമായ നിലപാടുമായി വൈദ്യുതി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ്‌സിംഗ്. വൈദ്യുതി മോഷണം നടത്തുന്നത് എത്ര വലി...

MODEL copyകോഴിക്കോട്: വൈദ്യുതി മോഷണത്തിനെതിരെ ശക്തമായ നിലപാടുമായി വൈദ്യുതി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ്‌സിംഗ്. വൈദ്യുതി മോഷണം നടത്തുന്നത് എത്ര വലിയ ഉന്നതനായാലും പിടികൂടുമെന്ന് അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി മോഷണത്തിനെതിരെ കര്‍ശന നടപടികള്‍ എടുക്കാനാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന് ഋഷിരാജ്‌സിംഗ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതിനുവേണ്ടി വിജിലന്‍സ് സ്‌ക്വാഡുകളെ ഏകോപിപ്പിച്ച് പ്രതേ്യക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് വെച്ച് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ ഉത്തരമേഖലാ യോഗം നടന്നു. വൈദ്യുതി മോഷണം നടത്തുന്നത് എത്ര വലിയ ഉന്നതനായാലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഋഷിരാജ്‌സിംഗ് പറഞ്ഞു. മോഷണത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പിഴയായി ഈടാക്കുന്ന തുകയുടെ അഞ്ച് ശതമാനമോ പരമാവധി 50,000 രൂപ വരെയോ പാരിതോഷികമായി നല്‍കും.

sameeksha-malabarinews

പരാതികളും, വിവരങ്ങളും ഋഷിരാജ്‌സിംഗിന്റെ മൊബൈലില്‍ നേരിട്ടും വാട്ട്‌സ് ആപ്പ് വഴിയും കൈമാറാവുന്നതാണ്. വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് പരിശോധനകള്‍ നടത്താന്‍ തയ്യാറായിരിക്കാന്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഋഷിരാജ്‌സിംഗ് സ്ഥാനമേറ്റെടുത്ത് ദിസങ്ങള്‍ക്കുള്ളില്‍ തന്നെ ഒന്നരക്കോടിയിലധികം രൂപയുടെ വൈദ്യുതി മോഷണമാണ് പിടികൂടിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!