എ.വി മുഹമ്മദ് സ്മാരക കലാവേദിയുടെ കണ്‍വെന്‍ഷനും പി.എച്ച് അബ്ദുള്ള മാസ്റ്റര്‍ അനുസ്മരണവും നടത്തി

തിരുരങ്ങാടി: എ.വി.മുഹമ്മദ് സ്മാരക കലാവേദിയുടെ കണ്‍വെന്‍ഷനും കേരള മാപ്പിള കലാ അക്കാദമി പ്രസിണ്ട് മര്‍ഹും പി, എച്ച് അബ്ദുള്ള മാസ്റ്ററുടെ അനുസ്മരണവും ചെമ്മാട് എ.വി.മുഹമ്മദ് സ്മാരക കലാവേദി ഓഫീസില്‍ വെച്ച് നടത്തി.എ.വി.മുഹമ്മദ് സ്മാരക കലാവേദി പ്രസിഡണ്ട് പി.കെ. അബ്ദുല്‍ അസിസ് കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു.
സെക്രട്ടറി സിദ്ധീഖ് പനക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അരിമ്പ്രസുബൈര്‍ പി.എച്ച് അബ്ദുള്ള മാസ്റ്റര്‍അനു സ്മരണ പ്രഭാഷണം നടത്തി.അഷറഫ് തച്ചറ പടിക്കല്‍, പി.പി.കെ.ബാവ കളിയാട്ടമുക്ക്, റഷീദ് മേലെ വീട്ടില്‍, സൈദ് മാലിക്ക് മൂന്നിയൂര്‍, കബീര്‍ കരുമ്പില്‍, നാസര്‍ തെന്നല, കരീം കിസാന്‍ കേന്ദ്ര, ബഷീര്‍ വേങ്ങര, അസ്‌ക്കര്‍ ബാബു പള്ളിക്കല്‍, നിസാര്‍ കണ്ടാണത്ത്, ഹംസ കുറുകത്താണി,അപ്പുട്ടി മമ്പുറം, ഹംസ സി.കെ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു

തുടര്‍ന്ന് നടന്ന ഗാനവിരുന്നിന് റഷീദ് മേലെവീട്ടില്‍, സൈദ് മാലിക്, പി.പി. കെ ബാവ കളിയാട്ടമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top