
വിവിധ വിഷയങ്ങളിലെ തുടര്‍ പഠന സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷയില്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠന സാദ്ധ്യതകള്‍ മനസ്സിലാക്കുന്നതിനുള്ള ഫോക്കസ് പോയിന്റ് കരിയര്‍ ഗൈഡന്‍സ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് സ്ട്രീമുകളിലായി (സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ്) 46 കോമ്പിനേഷനുള്ള ഹയര്‍ സെക്കന്ററി വിഭാഗം, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗം, ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി, ഡിപ്ലോമ കോഴ്സുകള്‍, പോളിടെക്നിക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളി’ലെ ഹ്രസ്വവും, ദീര്‍ഘവുമായ തുടര്‍ പഠന സാധ്യതകള്‍ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 46 കോമ്പിനേഷനുകളുള്ള ഹയര്‍ സെക്കന്ററി കോഴ്സുകളിലൂടെ എത്തിച്ചേരുന്ന 25000- ത്തോളം ഉന്നത പഠന കോഴ്സുകള്‍ ഇന്ന് രാജ്യത്ത് ലഭ്യമാണ്. അതുകൊണ്ട് തന്നെ ഓരോ സ്ട്രീമുകളിലെയും ഓരോ കോമ്പിനേഷനുകളും കുട്ടികള്‍ അടുത്തറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്ററി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ സമീപ പ്രദേശത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് സ്വാഗതമാശംസിച്ചു. സുധ കെ, ഡോ. അസിം സി എം, ആര്‍ സുരേഷ് കുമാര്‍, നെല്‍സണ്‍ പി എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



