Section

malabari-logo-mobile

ബാര്‍ കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

HIGHLIGHTS : കൊച്ചി: ബാര്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യവില്‍പ്പന മൗലിക അവകാശമല്ലാത്തതിനാല്‍ ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ...

Untitled-1 copyകൊച്ചി: ബാര്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മദ്യവില്‍പ്പന മൗലിക അവകാശമല്ലാത്തതിനാല്‍ ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള വിവേചനം എന്ന ആക്ഷേപം ഉന്നയിക്കാന്‍ ബാര്‍ ഉടമകള്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ പറയുന്നു. മദ്യത്തിന്റെ ലഭ്യത കുറക്കുകയാണ് സര്‍ക്കാര്‍ നയം.

സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പുതിയ മദ്യനയം സാമൂഹിക നന്‍മ ലക്ഷ്യം വെച്ചാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

sameeksha-malabarinews

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ് പഞ്ചനക്ഷത്രബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതെന്ന് പറഞ്ഞു കൊണ്ട് വിവേചനം കാണിച്ചെന്ന ബാറുടമകളുടെ വാദത്തെ സര്‍ക്കാര്‍ ഖണ്ഡിച്ചു. 418 ബാറുകള്‍ അടച്ചു പൂട്ടിയത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ബാറുടമകള്‍ക്ക് നല്‍കിയത് താല്‍ക്കാലിക ബാര്‍ലൈസന്‍സ് മാത്രമാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!