Section

malabari-logo-mobile

ബരാക്‌ ഒബാമ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി

HIGHLIGHTS : ദില്ലി: റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി. പാലം വിമാനത്താവളത്തില്‍ പ...

MODIദില്ലി: റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഇന്ത്യാ സന്ദര്‍ശനം തുടങ്ങി. പാലം വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ്‌ ഒബാമയെ സ്വീകരിച്ചത്‌.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവകരാറില്‍ ധാരണയായതായി സൂചന. സംയുക്ത പ്രസ്‌താവനയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

sameeksha-malabarinews

ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ കനത്ത സുരക്ഷയാണ്‌ ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്‌. സന്ദര്‍ശനത്തിന്‌ ദിവസങ്ങള്‍ മുമ്പ്‌ തന്നെ കനത്ത സുരക്ഷയാണ്‌ ഡല്‍ഹിയിലും പരിസരത്തും ഒരുക്കിയത്‌.

രാഷ്ട്രപതി ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക വരവേല്‍പ്പ്‌ നല്‍കി. ഒബാമ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ചു. തുടര്‍ന്ന്‌ രാജ്‌ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സ്‌മൃതി മണ്ഡപം സന്ദര്‍ശിച്ച ഒബാമ പുഷ്‌പാര്‍ച്ചന നടത്തി. ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ ഹൈദരബാദ്‌ ഹൗസില്‍ പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നില്‍ ഒബാമ പങ്കെടുക്കും. തുടര്‍ന്ന്‌ ഉഭയകക്ഷി ചര്‍ച്ച നടത്തും. തുടര്‍ന്ന്‌ 2.15 ന്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ സഹകരണ കരാറുകളില്‍ നയതന്ത്ര പ്രതിനിധി സംഘം ചര്‍ച്ച നടത്തും. പ്രതിനിധി ചര്‍ച്ചയ്‌ക്ക്‌ ശേഷം മോദിയും ഒബാമയും സംയുക്ത പ്രസ്‌താവന നടത്തും. വൈകീട്ട്‌ രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ്‌ പ്രണബ്‌ മുഖര്‍ജി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.

നാളെ ഉച്ചവരെ റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ ശേഷം ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി ഒബാമ കൂടിക്കാഴ്‌ച നിശ്ചയിച്ചിട്ടുണ്ട്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!