സിപി ബാലകൃഷണമേനോന്‍ മാസ്‌റ്ററിന്‌ ശാതാഭിഷേകം

parappananangdi,cp masterപരപ്പനങ്ങാടി: ആയിരം പൂര്‍ണ ചന്ദ്രന്‍മാരെ കണ്ട്‌ പൊതു പ്രവര്‍ത്തന മണ്ഡലത്തില്‍ സംശുദ്ധിയുടെ പൂര്‍ണചന്ദ്രനായി തിളങ്ങുന്ന ബാലകൃഷ്‌ണ മേനോനെന്ന നാടിന്റെ സിപി മാസ്റ്റര്‍ക്ക്‌ ജന്മനാട്‌ ശതാഭിഷേകമേകി.

ശതാഭിഷേകാഘോഷം മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ എന്‍പി ഹംസക്കോയ അദ്ധ്യക്ഷനായി. മന്ത്രി പി കെ അബ്ദുറബ്ബ്‌ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി അദ്ധ്യക്ഷന്‍ ഇ മൂഹമ്മദ്‌ കുഞ്ഞി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു, പികെ എം ജമാല്‍,എകെ അബ്ദുറഹ്മാന്‍, അലിതെക്കേപ്പാട്ട്‌, വാര്‍ഡ്‌ മെമ്പര്‍ ഉഷ, കെപി അബ്ദുള്‍ മജീദ്‌ എന്നിവര്‍ സംസാരിച്ചു.

മന്ത്രി എപി അനില്‍കുമാര്‍ ശനിയാഴ്‌ച രാത്രി സിപി മാസ്റ്ററുടെ വീട്ടിലെത്തി ആഘോഷത്തിലെ പങ്ക്‌ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top