ന്യൂദില്ലി:: ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമക്ക് രാജ്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ നേതൃത്വം നല്‍കിയ പെണ്‍കരുത്തായ പൂജാതാക്കൂര്‍ മാര്‍ച്ച് ചെയ്‌തത് ചരിത്രത്തിലേക്ക്.. രാഷ്ട്രപതിഭവനില്‍ രാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണറിന് ആദ്യമായാണ് ഒരു വനിത നേതൃത്വം നല്‍കുന്നത്.
രാഷ്ടപതി ഭവന്റെ മുറ്റത്ത് 21 ഗണ്‍സല്യൂട്ടാണ് ഒബാമക്ക് നല്‍കിയത് ഈ പ്ലറ്റൂണിന്റെ നേതത്വം നല്‍കിയ പൂജാ താക്കൂര്‍. എയര്‍ഫോഴസില്‍ വിങ് കമാന്‍ഡറാണ്. പതിമൂന്ന് വര്‍ഷത്തിലധികമായി സേനയുടെ ഭാഗമായി ജോലി ചെയ്യുന്ന പൂജ വ്യോമസേനയുടെ പബ്ലീസിറ്റി വിഭാഗത്തില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്.
.ലോകത്തെ എറ്റവും ശക്തമായ ഒരു രാജ്യത്തിന്റെ തലവന് ഒരു വനിതയുടെ നേതത്വത്തില്‍ ഗാര്‌ഡ് ഓണ്‍ ഓഫര്‍ നല്‍കുക വഴി ചരിത്രമായി മാറിയ ഈ സംഭവം ഇന്ത്യന്‍ വ്യോമസേനയെ സബന്ധിച്ച് അഭിമാനമുഹൂര്‍ത്തമാണെന്ന് പൂജ പ്രതികരിച്ചു. കൂടുതല്‍ സ്‌ത്രീകള്‍ക്ക് സേനയില്‍ ജോലി ചെയ്യാന്‍ ഇത് പ്രചോദമാകട്ടെയെന്നും പൂജ പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിയായ പൂജ ഒരു മികച്ച പാരജമ്പര്‍ കൂടിയാണ.്




