തിരൂരങ്ങാടി: അമിത വേഗതയിലോടിയ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ഗുരുതരമായ പരിക്ക് ദേശിയ പാതയില്‍ കക്കാടിനടുത്ത് കൂരിയാട്ട് ഞായറാഴ്‌ച വൈകീട്ടാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരെ 25 മീറ്ററോളം ബസ് റോഡിലൂടെ വലിച്ചുകൊണ്ടുപോയി. സാരമായി പരിക്കേറ്റ ഇവരെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ബൈക്കിലിടിച്ചത്. സ്ഥലത്ത് പോലീസ് എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശിയപാത ഉപരോധിച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തിനിടെ ബസ്സിന്റെ ചില്ല് ആരോ തകര്‍ത്തിട്ടുണ്ട്.




