താനൂര്‍:11 കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരൂദ്ധ പീഡനത്തിനിരയാക്കിയ 2 പേരെ താനൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. വട്ടത്താണി സ്വദേശി ലുക്‌മാന്‍, വലിയപാടം സ്വദേശി റാഷിദ് എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൂടുതല്‍ പേര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
തുടര്‍ച്ചയായി സ്‌കൂളില്‍ കുട്ടി ഹാജരാകുന്നി്‌ല്ലെന്ന് മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിഞ്ഞത്.
കൗണ്‍സിലിങിന് വിധേയമാക്കിയതോടെയാണ് കുട്ടി മാസങ്ങളോളം പീഡനത്തിനിരയാകുന്ന വിവരം പുറത്തായത്. പണവും മിഠായിയും നല്‍കിയാണ് സംഘം കുട്ടിയെ സ്‌കൂളില്‍ നിന്ന് കൊണ്ടുപോയത്. ഇതിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് സൂചന.
പോലീസ് കേസെടുക്കുന്നതിലും നടപടി സ്വീകരിക്കുന്നതിലും അനാസ്ഥ കാണിച്ചതായി ആക്ഷേപമുണ്ട്. ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാനും ഉന്നതങ്ങളില്‍ വ്യാപകമായ ശ്രമം നടന്നു.




