രാജ്യം 66 ാം റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍;ഒബാമ മുഖ്യാതിഥി

republic-day-paradeദില്ലി: രാജ്യത്തിന്റെ അറുപത്തിയാറാം റിപ്പബ്ലിക്‌ ദിനാഘോഷ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ മുഖ്യാതിഥി. കനത്ത സുരക്ഷാ വലയത്തിലാണ്‌ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ നടക്കുന്നത്‌. പരേഡിന്‌ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ ജവാന്‍ ജ്യോതിയിലെത്തി പുഷ്‌പ ചക്രം അര്‍പ്പിച്ചു.

രാവിലെ 10 മണിക്ക്‌ ഔദ്യോഗിക വാഹനമായ ബീസ്‌റ്റിലാണ്‌ ഒബാമയും ഭാര്യയും ചടങ്ങിന്‌ സാക്ഷ്യം വഹിക്കാനെത്തിയത്‌. പ്രധാനമന്ത്രി നരേന്ദ്രമോദി അദേഹത്തെ സ്വീകരിച്ചു.

കശ്‌മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലിനിടെ വീരചരമം പ്രാപിച്ച രാജ്‌ പുത്താനെ റൈഫിള്‍സിലെ നായിക്‌ നീരജ്‌ കുമാര്‍ സിങ്ങിനും മേജര്‍ മുകുന്ദ്‌ വരദരാജനും രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി അശോകചക്രം സമ്മാനിച്ചു. ഇരുവരുടെയും ഭാര്യമാരാണ്‌ രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര ഏറ്റുവാങ്ങിയത്‌.

ഇത്തവണത്തെ പ്രത്യകത രാജ്യത്തിന്റെ സ്‌ത്രീശക്തി വിളിച്ചോതുന്ന റിപ്പബ്ലിക്‌ ദിന പരേഡാണ്‌. രാജ്‌പഥില്‍ കൂടി സഞ്ചരിച്ച്‌ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ പരേഡ്‌ അവസാനിക്കും.

Share news
error: Content is protected !!
Scroll to Top