HIGHLIGHTS : Artists gathered at Mananjira Square with vibrant paintings.
കോഴിക്കോട്:വർണങ്ങളുടെ മാരിവില്ല് വിതറി ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി മാനാഞ്ചിറ സ്‌ക്വയറിൽ കലാകാരന്മാർ ഒത്തു കൂടി.
സംസ്ഥാന വിനോദസഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് മാനാഞ്ചിറ സ്‌ക്വയറിൽ പെയിന്റിംഗ് ക്യാമ്പ് നടത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് പെയിന്റിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പോൾ കല്ലനോട് അധ്യക്ഷത വഹിച്ചു.


കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 ഓളം കലാകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. സുനിൽ അശോകപുരം സ്വാഗതവും ഡി ടി പി സി ഓഫീസ് മാനേജർ മുഹമ്മദ് ഇർഷാദ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു