Section

malabari-logo-mobile

ഏആര്‍ നഗറില്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യ ശേഖരം പിടികൂടി

HIGHLIGHTS : പരപ്പനങ്ങാടി : ഏആര്‍ നഗര്‍ പഞ്ചായത്തിലെ ചെണ്ടപുറായില്‍ വെച്ച് വില്‍പ്പനക്കായി കൊണ്ടു വന്ന അനധികൃത മദ്യശേഖരം പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്പ...

parappananagdi,excise copyപരപ്പനങ്ങാടി : ഏആര്‍ നഗര്‍ പഞ്ചായത്തിലെ ചെണ്ടപുറായില്‍ വെച്ച് വില്‍പ്പനക്കായി കൊണ്ടു വന്ന അനധികൃത മദ്യശേഖരം പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്പ്‌കെടര്‍ കെപി സുജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. മദ്യം കടത്തിയ എആര്‍ നഗര്‍ ചെണ്ടപുറായ് സ്വദേശി മണ്ണില്‍തൊടി മുഹമ്മദ് സജീര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യം കടത്താന്‍ ഉപയോഗിച്ച കെഎല്‍ 65 സി 7911 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സജീറിന്റെ പേരില്‍ വ്യാജ മദ്യം കടത്തികൊണ്ടു വന്നതിന് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കേരള കോക്കനട്ട് റം എന്ന ലേബലുള്ള 36 കുപ്പി മദ്യമാണ് പിടികൂടിയത്. ഇത് കേരളത്തില്‍ വില്‍പ്പനയിലുള്ള മദ്യമല്ല. കര്‍ണ്ണാടകയില്‍ നിന്ന് കടത്തികൊണ്ടു വന്നതാണെന്നും കരുതപ്പെടുന്നു.

sameeksha-malabarinews

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി ഈ മദ്യം ചില അനധികൃത വില്‍പ്പന സ്ഥലങ്ങളില്‍ കണ്ടെത്തിയതോടെ എക്‌സൈസ് ഇത്തരം സ്ഥലങ്ങളില്‍ പ്രതേ്യക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ രാത്രി കാല പരിശോധനയിലാണ് മദ്യം പിടികൂടിയത്. സജീര്‍ ചില്ലറ വില്‍പ്പനക്കാരനാണെന്നാണ് എക്‌സൈസ് അധികൃതല്‍ നല്‍കുന്ന സൂചന. ഈ മദ്യത്തിന്റെ ഉറവിടത്തെ കുറിച്ച് അനേ്വഷണം ആരംഭിച്ചു കഴിഞ്ഞു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം പ്രിവന്റ്യൂ ഓഫീസര്‍ പി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രകേഷ്, ഷാജി, സിജിത്ത്, രാകേഷ്, പ്രകാശ്, ഡ്രൈവര്‍ ജോണ്‍ ജോസഫ്, സജീവ് എന്നിവരും പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!