Section

malabari-logo-mobile

ആര്യാടന് നേരെ കരിങ്കൊടി; ഷൗക്കത്തിനെ ചോദ്യം ചെയ്യണം

HIGHLIGHTS : നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദിന് നേരെ കരിങ്കൊടി കാട്ടി. ഇന...

Untitled-1 copyനിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദിന് നേരെ കരിങ്കൊടി കാട്ടി. ഇന്ന് രാവിലെ പത്തോടെ കോവിലകത്ത് മുറിയിലുള്ള രാധയുടെ വീട് സന്ദര്‍ശിച്ച് പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്ന ആര്യാടന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. കൊലയാളി മന്ത്രി മടങ്ങി പോകുക, മന്ത്രിയെ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും, സിപിഐഎം പ്രവര്‍ത്തകരും കരിങ്കൊടി കാണിക്കുകയായിരുന്നു. ഇത് ഏറെ നേരം സംഘര്‍ഷത്തിന് ഇടയാക്കി.

വന്‍ പോലീസ് സന്നാഹത്തോടെയാണ് ആര്യാടന്‍ രാധയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയത്.

sameeksha-malabarinews

അതേ സമയം രാധയുടെ കൊലപാതകത്തിന്റെ കേസനേ്വഷണം ഉന്നതരിലേക്ക് നീങ്ങണമെന്ന ആവശ്യവുമായി രാധയുടെ സഹോദരന്‍ ഭാസ്‌ക്കരന്‍ രംഗത്തെത്തി. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൗക്കത്തിനെയും, സഹോദരന്റെ മകന്‍ ആസാദിനെയും അനേ്വഷണ സംഘം ചോദ്യം ചെയ്യണമെന്നും ഭാസ്‌ക്കരന്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും ഓഫീസുകള്‍ പരിശോധന നടത്തണമെന്നും ഭാസ്‌ക്കരന്‍ ആവശ്യപ്പെട്ടു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!