Section

malabari-logo-mobile

ഇടുക്കിയിലെ അഞ്ചുരുളി…….

HIGHLIGHTS : Anchuruli in Idukki

കേരളത്തിലെ ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് അഞ്ചുരുളി. ഇരട്ടയാര്‍ അണക്കെട്ടില്‍ നിന്ന് ഇടുക്കി റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകുന്ന 5.5കിമീ നീളമുള്ള വൃത്താകൃതിയിലുള്ള മനുഷ്യനിര്‍മ്മിത തുരങ്കമാണ് ഇവിടത്തെ ആകര്‍ഷണം. അതിമനോഹരമായ വെള്ളച്ചാട്ടങ്ങളും,പച്ചപ്പും, ഉയര്‍ന്ന കുന്നുകളും അഞ്ചുരുളിയെ മനോഹരമാക്കുന്നു. ഇത് സമുദ്രനിരപ്പില്‍ നിന്ന് 740മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കട്ടപ്പന – കുട്ടിക്കാനം സംസ്ഥാന പാതയില്‍ സ്ഥിതി ചെയ്യുന്ന കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 3കിലോമീറ്റര്‍ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്.9 കിലോമീറ്റര്‍ അകലെയുള്ള കട്ടപ്പനയാണ് ഏറ്റവും അടുത്തുള്ള പട്ടണം,110 km അകലെയുള്ള കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ആണ് അടുത്തുള്ള സ്റ്റേഷന്‍.

sameeksha-malabarinews

2014-ല്‍ പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്തകത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് അഞ്ചുരുളി തുരങ്കത്തിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!