സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സൂറത്തില്‍ ഫര്‍ണിച്ചര്‍ വ്യാപാരം നടത്തുന്ന മനീഷ് സോളങ്കി, ഭാര്യ റിത്ത, മക്കളായ ദിശ കാവ്യ കുശാല്‍, മനീഷിന്റെ പ്രായമായ അച്ഛനും അമ്മയും എന്നീ ഏഴ് പേരുടെ മൃതദേഹങ്ങളാണ് പാലന്‍പൂര്‍ പാട്ടിയ മേഖലയിലുള്ള സിദ്ധേശ്വര്‍ അപ്പാര്‍ട്‌മെന്റ്‌സില്‍ നിന്നും കണ്ടെത്തിയത്.
മനീഷ് ഒഴികെ ആറ് പേരും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലായിരുന്നു. മനീഷ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലും. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. വലിയ കരാറുകളെടുത്ത് വ്യാപാരം ചെയ്യുന്നയാളാണ് മനീഷ്. 35ഓളം തൊഴിലാളികള്‍ മനീഷിന്റെ ഒപ്പം ജോലി ചെയ്യുന്നുണ്ട്. രാവിലെ ഫോണില്‍ വിളിച്ചിട്ടും വിവരമൊന്നും ഇല്ലാതായാതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണ് .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




