ദിലീപിനൊപ്പം വിനീത്, ധ്യാന്‍; ഗോകുലം മൂവീസിന്റെ ‘ഭ.ഭ.ബ’ വരുന്നു; തിരക്കഥ നൂറിനും ഫാഹിമും

ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സുപ്രധാന വേഷങ്ങളില്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’ എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ആദ്യ പോസ്റ്ററും അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ ദിലീപാണ് നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ വി സി പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി. കമ്മാര സംഭവ’ത്തിന് ശേഷം ശ്രീ ഗോകുലം മൂവീസും ദിലീപും ഒന്നിക്കുന്ന സിനിമയാണിത്. ഇതൊരു മാസ് മസാല ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമയാണ്.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ താരദമ്പതികളായ നൂറിന്‍ ഷെറീഫും ഫാഹിം സഫറും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയുമായുള്ള പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കര്‍. ‘ലിയോ’, ‘ജയിലര്‍’, ‘ജവാന്‍’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. പിആര്‍ഒ ശബരി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top