
അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും വള്ളിക്കുന്ന് നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹിളാ കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും,ഡിസിസി മെമ്പർ,മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരുന്ന ഇന്ദിരാ ഭായി ടീച്ചറുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അരി യല്ലൂരിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു, യോഗം ഡിസിസി വൈസ് പ്രസിഡൻറ് തേഞ്ഞിപ്പലം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ് നേതാവ് പ്രസന്നകുമാരി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി,
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് അനിതാ ദാസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി വീരേന്ദ്രകുമാർ,അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കോശി പി തോമസ്,വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് ഉണ്ണിമൊയ്തു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുനീറ അഫ്സൽ, മഹിളകോൺഗ്രസ് നേതാക്കളായ സരിത,ബിന്ദു പിടി,സോജാ ഡാനിയൽ,വി എം ശോഭന,മൂച്ചിക്കൽ കാരി കുട്ടി,തോട്ടത്തിൽ പ്രേമ,വസുമതി ,സാജിത ബഷീർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണകുമാർ തറോൽ അനുസ്മരണ പ്രേമേയം അവതരിപ്പിച്ചു, ഇതോടൊനുബന്ധിച്ച് പുഷ്പാർച്ചനയും നടത്തി. ഇന്ദിര ഭായ് ടീച്ചറുടെ മൂത്തമകൻ പ്രമോദ് ലാൽ ചടങ്ങിൽ നന്ദി അറിയിച്ചു സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




