
കൊയിലാണ്ടി : മാനസിക വെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി പീഡിപ്പി ച്ച പിതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി കെ നൗഷാദലി പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷിച്ചത്. പ്രതി ജീവിതാവസാനം വരെ ജയിൽശിക്ഷ അനുഭവിക്കണമെന്നും കുട്ടിക്ക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു.
2024ൽ ആണ് സംഭവം. മകളോടുള്ള പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.അവിടെവച്ച് മാതാവിൻ്റെ സഹോദരി ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.
കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ മെൽബിൻ ജോസ്, സബ് ഇൻസ്പെക്ടർ ജിതേഷ് എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




